

DAY 3: ÓLAFSVÍK – Haugar, Iceland
തലേദിവസം മഞ്ഞിൽ പൂണ്ടുപോയ കാർ തള്ളിയതിന്റെ ആയിരിക്കണം രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ ഒരു മേലുവേദനയുണ്ട്. എന്നാലും അതൊന്നും കാര്യമാക്കാതെ എഴുന്നേറ്റു പോയി ഒരു കട്ടൻ കാപ്പി ഉണ്ടാക്കി വീണ്ടും ജനൽ വാതിലിലൂടെ കടലിലേക്കു നോക്കി കുറച്ചു നേരം അങ്ങനെ നിന്നു. കാപ്പി ആസ്വദിക്കുന്നതിന്റെ ഇടയിൽ ഏലയ്ദ വന്നു ഒരു ഗുഡ് മോർണിംഗ് പറഞ്ഞു. ഫ്രീ ആയിട്ട് കിട്ടിയതല്ലേ ഞാനും ഒരെണ്ണം തിരിച്ചു പറഞ്ഞു. ഏലയ്ദയുടെ കൈയ്യിലും ഉണ്ട് ഒരു കാപ്പി, ഞങ്ങൾ രണ്ടുപേരും അവിടെ നിന്ന് വിശേഷങ്ങൾ

Day 2: Reykjavík – Ólafsvík, Iceland
പേജിന്റെ തലക്കെട്ട് കണ്ട് എന്നെ ചീത്തപറയാൻ നിൽക്കേണ്ട. ഇവിടെ ഇങ്ങനെ ഒക്കെയാണ്. വലിയ പാടാണ് ഓരോ സ്ഥലങ്ങളുടെയും പേര് വായിച്ചെടുക്കാൻ. പിന്നെ ഗൂഗിൾ ചേച്ചി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. Iceland-ൽ വലതു വശം ചേർന്നാണ് വണ്ടി ഓടിക്കേണ്ടത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം. ചാക്കോ കാറിന്റെ ചാവി കൈയ്യിൽ തന്നപ്പോൾ ചെറുതായി ഒന്ന് പരുങ്ങിയെങ്കിലും ടെൻഷൻ ഒന്നും പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. അത്യാവശ്യം വേണ്ട സ്വിച്ചുകളും മറ്റു സെറ്റപ്പുകളും ഒക്കെ മനസ്സിലാക്കി,

Day 1: Singapore – Iceland
മഞ്ഞും, തണുപ്പും, കുളിരും ഒക്കെ ഒരു യാത്രികന് എന്നും ഒരു ആവേശം ആണ്. അതുകൊണ്ടായിരിക്കും Iceland-ലെക് ഇങ്ങനെ ഒരു സെൽഫ് ഡ്രൈവിംഗ് ട്രിപ്പ് പോകുന്നു എന്ന് മീറ്റ്അപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നപ്പോൾ വേറെ ഒന്നും ആലോചിക്കാതെ ഞാൻ കൈ പൊക്കിയത്. “Land of fire and ice” Iceland-ന് ഇങ്ങനെ ഒരു ചെല്ലപ്പേര് കൂടി ഉണ്ട്. അഗ്നിപർവ്വതങ്ങളും മഞ്ഞും ഒക്കെ കൂടി നിറഞ്ഞ ഒരു രാജ്യം കൂടിയാണ് Iceland. ഈ യാത്രക്ക് ചെറിയ ഒരു റിസ്ക് കൂടി