Day 1: Singapore – Christchruch

ഓഫീസിൽ നിന്നും കൂട്ടുകാരോട് ബൈ പറഞ്ഞു 5  മണിക്ക് തന്നെ Singapore Changi Airport-ലേക്  ക്യാബിനു കൈ കാണിച്ചു. ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യാൻ പറ്റാത്തതിനാൽ അവിടെ പോയി ഇനി  കൗണ്ടർ ചെക്ക് ഇൻ ചെയ്യണം. പഴയതു പോലെ കൗണ്ടറിൽ ആരും ഇല്ല. ഓട്ടോമേറ്റഡ് സെൽഫ് ചെക്ക് ഇൻ കൗണ്ടറുകൾ ആണ് മിക്കതും. വിസ കാണിക്കേണ്ടതിനാൽ കൗണ്ടർ ചെക്ക് ഇൻ വേണ്ടിവരും. അതിനാൽ ഒരു കൗണ്ടർ സെലക്ട് ചെയ്തു ഞാൻ അവിടെ Q നിന്നു. ബോർഡിങ് പാസ് വാങ്ങി നേരെ ടെർമിനൽ അകത്തേക്ക് കേറി. New Zealand-ലേക് ഇവിടെ സിങ്കപ്പൂർ ഉള്ള ഒരു കൂട്ടം ആളുകളുമായി കുറച്ചു ദിവസത്തേക്കാണ് യാത്ര. ആരെയും ഇത് വരെ നേരിട്ട് കണ്ടു പരിചയപെടുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാവരും പുതുമുഖങ്ങൾ ആണ്. യാത്രക്ക് മുൻപായി ഉണ്ടാക്കിയ whatsapp ഗ്രൂപ്പിൽ നിന്നും ഗിസല്ല (അപരനാമം)  ഞാൻ വർക്ക് ചെയ്യുന്ന ഓഫീസിന്റ് അടുത്ത് തന്നെ ആണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ഒരുമിച്ചു പോകാം എന്ന് പറഞ്ഞിരുന്നെങ്കിലും എയർപോർട്ടിൽ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാൻ കുറച്ചു നേരത്തെ ഇറങ്ങി. യാത്രകളിൽ കുറച്ചു ബാക്കപ്പ് ടൈം കരുതുന്നത് ഒരു ശീലം ആണ്. ഡോക്യുമെന്റ് ക്ലിയറൻസ് ഒക്കെ കഴിഞ്ഞു ബാക്കി വന്ന സമയം ടെർമിനൽ ഒക്കെ വെറുതെ വായിനോക്കി നടക്കലാണ് പണി. ഗിസല്ല വരാൻ കുറച്ചു സമയം എടുക്കുമെന്നതിനാൽ ഒരു americano (കട്ടൻ കാപ്പി) കുടിക്കാം എന്ന് വെച്ചു. ഞാനും ഗിസല്ലയും ആണ് ഒടുവിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തത്. അതുകൊണ്ട് ഞങ്ങളുടെ ഫ്ലൈറ്റ് വേറെ ആണ്. ബാക്കി ഉള്ള 16 പേരും ഒരുമിച്ചു വേറെ ഫ്ലൈറ്റിൽ നേരത്തെ തന്നെ Melbourne, Australia ലക്ഷ്യമാക്കി പറന്നിരുന്നു. ഞങ്ങളുടേത് വൈകിയാണെങ്കിലും ഡയറക്റ്റ് ഫ്ലൈറ്റ് ആയതിനാൽ Christchruch, New Zealand-ൽ അവരെക്കാളും നേരത്തെ തന്നെ എത്തും. കട്ടൻ കാപ്പി ഒന്നു തണുത്തു വന്നപ്പോഴേക്കും ഗിസല്ല എത്തി. ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. ഒരു മൊട്ടത്തല ആണ് എന്ന് നേരത്തെ തന്നെ ഒരു അടയാളം കൊടുത്തിരുന്നത് കൊണ്ട് എന്നെ കണ്ടു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. Taiwan ആണ് ഗിസല്ലയുടെ സ്വദേശം. ഇവിടെ ഒരു ബാങ്കിൽ ആണ് വർക്ക് ചെയ്യുന്നത്. സംസാരിച്ചു ഇരിക്കുമ്പോഴേക്കും ഫ്ലൈറ്റ് ബോർഡിങ്ങിനു റെഡി ആയി എന്നുള്ള അനൗൺസ്‌മെന്റ് വന്നു. പെട്ടിയും കിടക്കയും ഒക്കെ എടുത്തു ഫ്ലൈറ്റിൽ കേറാൻ ഞങ്ങൾ തീരുമാനിച്ചു. 10 മണിക്കൂറോളം നീണ്ട യാത്ര ആണ് Christchurch-ലേക്, ഫ്ലൈറ്റ് ലാൻഡ് ചെയ്തു കാണാം എന്ന വാഗ്ദാനവുമായി ഞാനും ഗിസല്ലയും ഞങ്ങളുടെ യാത്ര ആരംഭിച്ചു.

ഒരേ interest ഷെയർ ചെയ്യുന്ന ഒരു കൂട്ടം ആളുകൾക്കായുള്ള Meetup എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് ഞാനും ഈ യാത്രയിൽ ചേരുന്നത്. Travel, Sports, Technology, Lifestyle എന്ന് വേണ്ട എല്ലാ മേഖലകളിലും ഒരുപോലെ താല്പര്യം ഉള്ളവരെ ഒരുമിച്ചു കൂട്ടുകയാണ് ഇതിന്റെ സദുദ്ദേശം. ഇതിനു മുൻപ് ഇതേ ഗ്രൂപ്പിന്റെ കൂടെ പങ്കെടുത്തിട്ടുള്ള മറ്റു ചെറിയ മീറ്റപ്പുകളിൽ നിന്നും ആണ് New Zealand, South Island-ലെ ഈ സെല്ഫ് ഡ്രൈവ് റോഡ് ട്രിപ്പിൽ ജോയിൻ ചേരാൻ പ്രചോദനം. മൂന്ന് നേരം മൃഷ്‌ഠാനം വെട്ടിവിഴുങ്ങി ആസ*** സോറി, ഫ്ലൈറ്റിലെ ടച്ച് സ്‌ക്രീനിൽ  രണ്ടു മൂന്ന് സിനിമയും കണ്ടു സമയം ഒരുവിധം തള്ളി നീക്കി. ഒടുവിൽ ഒരു ആശ്വാസം എന്നപോലെ പതറിയ സ്‌പീക്കറിലൂടെ ഡ്രൈവറുടെ അനൗൺസ്‌മെന്റ് വന്നു. ആകാശത്തിലെ മാലാഖമാരോട് ലാൻഡിങ്ങിനുവേണ്ടി ഫ്ലൈറ്റ് റെഡി ആക്കണം എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഓടി പോയി ഒന്ന് ഫ്രഷ് ആയി.

തുടരും…

3 comments

Leave a Reply